
മൊബൈല്‍ നിര്‍മ്മാണരംഗത്തെ പ്രമുഖരായ ലെമണ്‍ മൊബൈല്‍സിന്റെഐ ക്യു 707 മോഡല്‍ പുറത്തിറങ്ങി.ഓപ്പറ മിനി ബൗസിങ്ങ് സിസ്‌റ്റം ഉള്ള ഈ ഹാന്‍ഡ് സെറ്റ് ഇന്റര്‍നെറ്റ് ലഭ്യത എവിടെയും എപ്പോഴും വേഗത്തിലാക്കും.3.2 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുള്ളത്.
QWERTY കീ ബോര്‍ഡാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ക്വാഡ് ബാന്‍ഡും എഡ്‌ജും ഉള്ള ജാവയാണ്‌ഐ ക്യു 707-ല്‍.2.2 ഇഞ്ച് ഡിസ്‌പ്ലേയുളള ഇതില്‍ എഫ് എം , വോയ്‌സ് റെക്കോഡര്‍,എംപിത്രി പ്ലയര്‍,ബ്ലൂടൂത്ത് എന്നിവയും ഉണ്ട്.എങ്കിലും ഇതിനെ വേറിട്ട് നിറുത്തുന്നത് ബ്രൗസിങ്ങ് സിസ്‌റ്റം തന്നെയാണ്.ഡേറ്റാ യൂസേജ് സമയം വളരെ കുറവാണെന്നതാണ് ഇതിലെ ബ്രൗസിങ്ങിന്റെ ഗുണം.20 മെഗാബൈറ്റാണ് ഇതിന്റെ ഇന്റേണല്‍ മെമ്മറി.ഇത് 8 ജിബി വരെ കൂട്ടാവുന്നതാണ്.വളരെ കാര്യക്ഷമമായ ബാറ്ററിയാണ് ഇതിനുള്ളത്.4.5 മണിക്കൂര്‍ ടോക് ടൈം ഉള്ള ഇതിന് 11 ദിവസം വരെ സ്‌റ്റാന്‍ഡ് ബൈ ടൈമും ലഭിക്കും.3000 കോണ്‍ടാക്‌റ്റുകളും 500 എസ്‌എംഎസുകളും സൂക്ഷിക്കാം.എന്നാല്‍ ഈ തകര്‍പ്പന്‍ ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റിന്റെ വില 4,400 രൂപയാണ്.
No comments:
Post a Comment