ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അപകടകരമായ കണക്കുകള്‍ ചൂണ്ടിക്കാണിയ്ക്കുകയും ചെയ്തുകൊണ്ടാണ് ഓരോ പുകയില വിരുദ്ധ ദിനവും കടന്നുപോകുന്നത്. എങ്കിലും നിരാശാജനകമായ രീതിയില്‍ കോലത്താകമാനമുള്ള വലിയുടെ കണക്കുകള്‍ കൂടുന്നതല്ലാതെ ശമനമില്ല.
പഴയതില്‍ നിന്നും വിരുദ്ധമായി പുകവലിയില്‍ സ്ത്രീകളും പുരുഷന്മാരുടെ ഒപ്പമെത്താനൊരുങ്ങുന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തിലെ ഏറ്റവും വലിയ ആശങ്ക, കൗമാരപ്രായക്കാരിലുള്ള പെണ്‍കുട്ടികളും സ്ത്രീകളും വലിയില്‍ മുന്‍നിരയിലേയ്ക്ക് വരുകയാണ്.
ചുരുക്കിപ്പറഞ്ഞാല്‍ പുകവലിയുടെ കാര്യത്തിലും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് സമമാകാന്‍ പോകുന്നു. ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരത്തോളം ആളുകള്‍ പുകയില ജന്യരോഗങ്ങള്‍ കാരണം മരിയ്ക്കുന്നുണ്ടെന്നാണ് കണക്ക്.
ഹൃദ്രോഗത്തിനും ക്യാന്‍സറിനും കാരണമാകുന്ന പുകയില ലോകത്ത് പലയിടത്തും കൃഷിചെയ്യുന്നുണ്ട്, കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് പുകയില ഉല്‍പ്പന്നങ്ങള്‍ വഴി നടക്കുന്നത്. ഇത്തവണത്തെ പുകയില വിരുദ്ധ ദിനത്തില്‍ ലോകാരോഗ്യ സംഘടന സ്ത്രീകള്‍ക്കിടിയിലെ പുകവലിയ്‌ക്കെതിരെയുള്ള സന്ദേശമാണ് നല്‍കുന്നത്.
പുകയില ഉപയോഗം മൂലം വര്‍ഷം 15ലക്ഷം സ്ത്രീകളാണ് ലോകത്ത് മരിയ്ക്കുന്നത്. യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 151 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും കണക്ക് തുല്യമായതായി കണ്ടെത്തിയിട്ടുണ്ട്.
പുകവലി കാരണം മരിക്കുന്ന ആറുലക്ഷം പേരില്‍ മൂന്നില്‍ രണ്ടുഭാഗവും സ്ത്രീകളാണ്. പുകവലിയ്‌ക്കൊപ്പം ഇത്തരക്കാരുമായുള്ള ഇടപഴകലും പുകശ്വസിക്കലും മരണത്തിന് കാരണമാകുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ സ്ത്രീകള്‍ പുകവലിക്കുന്നത് സ്ഥിരം കാഴ്ചയാണ്, ഇപ്പോള്‍ അല്ലാത്ത രാജ്യങ്ങളും ഈ ഭീഷണിയുടെ പിടിയില്‍ അകപ്പെടുകയാണ്.
പുകവലിയ്ക്കുന്ന പുരുഷന്മാരേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത് പുകവലിക്കുന്ന സ്ത്രീകളിലാണ്. ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ പോലും ഈ ദുരിതത്തില്‍ നിന്നും മുക്തരാകില്ല. ഇന്ത്യയില്‍ മാധ്യമ രംഗത്തും ബിപിഒകളിലും ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയിലാണ് പുകവലി ശീലം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതെന്ന് അടുത്തിടെ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പുകവലിക്കാരുള്ളത് കേരളത്തിലാണ്. ഇന്ത്യയില്‍ മൊത്തം നിര്‍മ്മിക്കുന്ന സിഗരറ്റിന്റെ 20ശതമാനവും വലിച്ച് തീര്‍ക്കുന്നത് കേരളീയരാണെന്നാണ് കണക്ക്.
ഇന്ത്യ, മലേഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഏറ്റവും കണ്ടുവരുന്ന മൂന്നുതരം കാന്‍സറുകളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദം. പുകവലിയുടെ ഫലമായി വായിലും നാവിലുമുള്ള കാന്‍സര്‍ പരക്കെ കണ്ടുവരുന്നത് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളിലാണ്
Thursday, June 10, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment